Thursday, February 26, 2026
No menu items!
Homeവാർത്തകൾചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു

ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ: ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി കമ്പി പൊട്ടിവീഴുകയായി. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ബെന്നിക്ക് ഷോക്കേൽക്കുന്നത് കണ്ട് സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതക്കമ്പി പൊട്ടി വീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണു വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിച്ചത്. പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചതെന്നും ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു നിർദേശമെന്നും ഗ്രിഗറി പറഞ്ഞു. ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്നു പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments