കാലടി ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം – ചിറകുകൾ 2024 ഡിസംബർ ഒന്നിന്. സമൂഹത്തിലെ സാധാരണ ജനങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്ന ചെറിയൊരു വിഭാഗമാണ് ഭിന്നശേഷിക്കാർ. സാധാരണ ജനങ്ങൾക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ ഇവർക്ക് നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഭിന്നശേഷി. സമൂഹത്തിന്റെ മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടുകൂടിയുള്ള പദ്ധതികള്‍ സർക്കാർ നടപ്പിലാക്കി വരുന്നു. എല്ലാ പൗരന്മാര്‍ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി, എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതര്‍ക്ക് ഒട്ടനവധി സമഗ്ര പദ്ധതികള്‍ ഇന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഭിന്നശേഷി കലോത്സവം നടത്തുന്നത്. GLPS മാണിക്യമംഗലം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്യും.