Tuesday, July 8, 2025
No menu items!
Homeവാർത്തകൾചരിത്രം കുറിച്ച് കെഎസ്ഇബി നോർത്ത് മലബാർ; ഒരു മാസം കൊണ്ട് നൽകിയത് ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍

ചരിത്രം കുറിച്ച് കെഎസ്ഇബി നോർത്ത് മലബാർ; ഒരു മാസം കൊണ്ട് നൽകിയത് ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍

കണ്ണൂര്‍: ഒരു മാസത്തിനുള്ളിൽ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകൾ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നൽകി ചരിത്രം കുറിച്ച് കെ എസ് ഇ ബി നോർത്ത് മലബാർ മേഖല. ഒക്ടോബർ ഒന്നു മുതൽ  30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിന് കീഴിൽ വരുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളിലായി 1002 കണക്ഷനുകൾ പാക്കേജ് കണക്ഷനായി അപേക്ഷിച്ച അന്നേദിവസം തന്നെ നൽകുവാൻ സാധിച്ചുവെന്ന് കെ എസ് ഇ ബി അറിയിച്ചു. പോസ്റ്റ് വേണ്ടാത്ത 35 മീറ്റർ സർവീസ് വയർ മാത്രം ആവശ്യമുള്ള സർവീസ് കണക്ഷനുകളാണ് പാക്കേജ് കണക്ഷൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഉപഭോക്തൃ സേവന വാരാഘോഷവുമായി ബന്ധപ്പെട്ട് കെഎസ്ഇബി സിഎംഡി നൽകിയ സർക്കുലറിൽ, അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ വൈദ്യുതി കണക്ഷനുകൾ ലഭ്യമാക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു. 

ഈ പദ്ധതി പ്രവർത്തികമാക്കുന്നതിന്‍റെ ഭാഗമായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ മുതൽ സെക്ഷൻ ഓഫീസിലെ ഇലക്ട്രിസിറ്റി വർക്കർ  വരെയുള്ള മുഴുവൻ ജീവനക്കാരുടെയും യോഗങ്ങൾ വിളിച്ചുചേർത്ത് ഒക്ടോബർ ഒന്നു മുതൽ പദ്ധതി നടപ്പിലാക്കാൻ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. ഓഫീസിൽ വരുന്ന അപേക്ഷകൾ പാക്കേജ് കണക്ഷനായി രജിസ്റ്റർ ചെയ്യുവാൻ നിർദ്ദേശം നൽകി.  വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വയറിംഗ് കോൺട്രാക്ടർമാർക്കും അപേക്ഷകർക്കും ഓൺലൈനായി പാക്കേജ് കണക്ഷൻ അപേക്ഷിക്കുന്നതിന്റെ വിധം പരിചയപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു. തുടർന്നും പോസ്റ്റ് വേണ്ടാത്ത 100 ശതമാനം അപേക്ഷകളും പാക്കേജ് കണക്ഷനായി നൽകുവാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാരെന്നും കെ എസ് ഇ ബി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments