Saturday, March 7, 2026
No menu items!
Homeവാർത്തകൾഗ്രാമസ്വരാജ് ഗ്രന്ഥശാലാ വാര്‍ഷികം

ഗ്രാമസ്വരാജ് ഗ്രന്ഥശാലാ വാര്‍ഷികം

മണപ്പുറം: മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥശാലയുടെ 71-ാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷച്ചടങ്ങുകള്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഗ്രന്ഥശാലാ പ്രസിഡന്റ് കെ.വി.രാജേഷ്‌കുമാര്‍ അധ്യക്ഷനായി.

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലാ സെക്രട്ടറി രാജേന്ദ്രന്‍ ശിവഗംഗയും മികച്ച ലൈബ്രേറിയനുള്ള പുരസ്‌ക്കാരം ബിന്ദു പ്രസാദും ഏറ്റുവാങ്ങി. കൂടാതെ കുഞ്ഞുപ്രതിഭകളെ ആദരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വാസുദേവന്‍നായര്‍, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബി.രാജഗോപാല്‍, ജെ.പി.സ്മാരകബാങ്ക് പ്രസിഡന്റ് എന്‍.എം.നായര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ശിവപ്രസാദ്, വി.എസ്.ശ്രീകാന്ത്, രവികുമാര്‍, അജിത്കുമാര്‍, രാഹുല്‍ സി.എസ്, ശ്യാംജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാസന്ധ്യയും സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments