Thursday, October 8, 2026
No menu items!
Homeവാർത്തകൾഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും. ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‍വാദി പാർട്ടിയും ഇന്ന് സമരത്തിനെത്തും. ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ദില്ലി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺ​ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന – ജില്ലാ – ബ്ലോക്ക് തലങ്ങളിൽ കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിൽ സംസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത. വിവിധ രാഷ്ട്രീയ,യുവജന സംഘടനകൾ ഇന്നും പ്രതിഷേധിച്ചേക്കും. ഇന്നലെ കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments