Friday, October 30, 2026
No menu items!
Homeവാർത്തകൾഗ്യാനേഷ് കുമാറിനെതിരെ 'ഇന്ത്യ'സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ' ( 'ജൻലോക്പാൽ മഹാഭിയോഗ്' ) ഇന്ന്

ഗ്യാനേഷ് കുമാറിനെതിരെ ‘ഇന്ത്യ’സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ ( ‘ജൻലോക്പാൽ മഹാഭിയോഗ്’ ) ഇന്ന്

ന്യൂഡല്‍ഹി: വോട്ടു ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ‘ഇന്ത്യ’സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ ( ‘ജൻ മഹാഭിയോഗ്’ ) ഇന്ന് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ വൈകീട്ട് 3.30-ന് ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ തുടങ്ങും. എസ്‌ഐആറിലൂടെ രാജ്യത്തെ പൗരരുടെ വോട്ടവകാശം കവര്‍ന്നു എന്നാരോപിച്ചാണ് പ്രതിഷേധം.

നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടക്കുന്ന ‘ഡല്‍ഹി ചലോ’ മഹാറാലിയുടെ തുടക്കമായാണ് പ്രതിഷേധസമരം. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക സഭയുടെ അധ്യക്ഷയാകും. പ്രതീകാത്മക പാര്‍ലമെന്റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എംപിമാരും കക്ഷിനേതാക്കളും സംസാരിക്കും.വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരെയും വേദിയിലെത്തിക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഏറ്റവുമൊടുവിലാകും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി അധ്യക്ഷ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. വോട്ടര്‍മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കല്‍, ഭരണഘടനാ ലംഘനം, സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധത തുടങ്ങിയവ വ്യക്തമാക്കുന്ന പൗര കുറ്റപത്രമാവും ഗ്യാനേഷിനെതിരെ അവതരിപ്പിക്കുക.

ഡൽഹിയിലെ അശോക ഹോട്ടല്‍, തല്‍ക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതി പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്. പൊലീസിന്‍റെയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലായിരിക്കും പ്രതിഷേധ പരിപാടി. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാന്‍ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments