Tuesday, October 28, 2025
No menu items!
Homeവാർത്തകൾഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക്  ഇനി പുതിയ അംഗങ്ങള്‍ 

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക്  ഇനി പുതിയ അംഗങ്ങള്‍ 

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്ന് പുതിയ അംഗങ്ങൾ ഇന്ന് സത്യ പ്രതിജ്ഞ ചെയ്തു. സി മനോജ്, കെ.ആർ ഗോപിനാഥ്, മനോജ് ബി നായര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത ഇവർ പിന്നീട് ദേവസ്വം ഭരണസമിതി യോഗത്തിലെത്തി ചുമതലയേറ്റു. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസ് നിയുക്ത ഭരണ സമിതി അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, വി ജിരവീന്ദ്രന്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments