Monday, July 7, 2025
No menu items!
Homeവാർത്തകൾഗുരുവായൂരപ്പന് വഴിപാടായി കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റിയുള്ള, പുത്തൻ ടാങ്കർ ലോറി;

ഗുരുവായൂരപ്പന് വഴിപാടായി കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റിയുള്ള, പുത്തൻ ടാങ്കർ ലോറി;

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി അശോക് ലൈലാൻഡിന്‍റെ പുത്തൻ ടാങ്കർ ലോറി സമർപ്പിച്ചു. കുടിവെള്ള വിതരണത്തിനായി 12000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആന്‍റ് കൺവൻഷൻ സെന്‍റർ ഗ്രൂപ്പാണ്. ഇന്നു പന്തീരടി പൂജക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്.

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആന്‍റ് കൺവൻഷൻ സെന്‍റർ മാനേജിങ് ഡയറക്ടർ പി.ഡി സുധീശനിൽ നിന്നും വാഹനത്തിന്‍റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു. നിലവിളക്കും ഉപഹാരമായി നൽകി. തുടർന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്യ് പായസവുമടങ്ങുന്ന ശ്രീ ഗുരുവായൂരപ്പന്‍റെ പ്രസാദങ്ങളും സമ്മാനിച്ചു.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, കെ എസ് മായാദേവി, ദേവസ്വം മരാമത്ത് എക്സി.എൻജിനീയർ എം കെ അശോക് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, അസി.എക്സ്.എൻജിനീയർ വി.ബി സാബു, അസി.എൻജിനിയർ ഇ നാരായണനുണ്ണി, ക്ഷേത്രം അസി. മാനേജർ രാമകൃഷ്ണൻ, ടി.കെ.ഗോപാലകൃഷ്ണൻ, എം.വി.ഐ. മഞ്ജു,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments