Sunday, March 22, 2026
No menu items!
Homeവാർത്തകൾഗാന്ധി സ്മൃതികളിൽ ആവേശം പകർന്ന് തുഷാർ ഗാന്ധി

ഗാന്ധി സ്മൃതികളിൽ ആവേശം പകർന്ന് തുഷാർ ഗാന്ധി

കുറവിലങ്ങാട്: ബാ​പ്പു​ജിയുടെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ചും ആ​വേ​ശം സ​മ്മാ​നി​ച്ചും മ​ഹാ​ത്മ​ജി​യു​ടെ പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി. കുറവിലങ്ങാട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമയിൽ തുഷാർ ഗാന്ധി പുഷ്പാർചന നടത്തി. സ്കൂളുകളിലെ വിദ്യാർത്ഥികളും പൗരാവലിയും ചേർന്ന് തുഷാർ ഗാന്ധിയെ സ്വീകരിച്ചു. കു​റ​വി​ല​ങ്ങാ​ട് ഗാ​ന്ധി​ജി വി​ചാ​ർ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും തു​ഷാ​ർ ഗാ​ന്ധി നിർവഹിച്ചു.

തു​ഷാ​ർ ഗാ​ന്ധി വി​ദ്യാ​ർ​ത്ഥിക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് പു​ത്ത​ൻ ആ​വേ​ശം സ​മ്മാ​നി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. യു​വ​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ത്ഥി​ക​ളും ഗാന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​കൃ​ഷ്ട​രാ​ക​ണ​മെ​ന്നു തുഷാ​ർ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. യുവതലമുറയ്ക്ക് ഗാന്ധിയൻ മൂല്യങ്ങളിൽ ഉറച്ചു നില്ക്കണം. സത്യം, സമത്വം, നീതി എന്നീ ഗാന്ധിയൻ മൂല്യങ്ങളിൽ ഉറച്ചു നിന്ന് പോരാടുന്ന യുവതലമുറയ്ക്ക് കരുത്തുറ്റ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനാവുമെന്ന് മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങൾ വിസ്മരിച്ചു ഏകാധിപത്യശൈലി സ്വീകരിക്കുന്നവരിൽ നിന്ന് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുവാൻ ഇതൊന്നു മാത്രമാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

കു​റ​വി​ല​ങ്ങാ​ട് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, ജില്ലാ പഞ്ചായത്ത് അoഗം നിർമ്മല ജിമ്മി, ജനറൽ കൺവീനർ ഡോ.ജോസ് മാത്യു, ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ഡോ. അശോക് എ.ആർ, പി.എസ് പ്രസന്നൻ , മുരളി വേങ്ങരത്ത് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments