സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കർഷകന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബോധപൂർവ്വമായ നിസംഗത പാലിക്കുന്നുവെന്നും, നാളിതുവരെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും കർഷകരിൽ നിന്നും സമൂഹത്തിന് ഉണ്ടായ നന്മയും വളർച്ചയും വിസ്മരിക്കപെടുന്ന രീതിയിലുള്ള സമീപനങ്ങൾ പല തലങ്ങളിൽ നിന്നും ഉണ്ടാവുന്നു. കർഷകന്റെ അഭിമാനബോധം സംരക്ഷിക്കുവാൻ സർക്കാരുകളെപ്പോലെ തന്നെ പൊതുസമൂഹത്തിനും കടമയുണ്ട്. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി സംഘടിപ്പിക്കുന്ന കർഷക രക്ഷ നസ്രാണി മുന്നേറ്റത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മാമ്പുഴക്കരി സെന്ററിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി ഏത്തയ്ക്കാട്ട്.
ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുവാൻ സർക്കാർ നാളിതുവരെയായി തയ്യാറായിട്ടില്ല, ഞായറാഴ്ച ദിവസങ്ങൾ പൂർണ്ണ പ്രവർത്തി ദിനം ആക്കുന്നതിനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. മനുഷ്യജീവനും ജീവിത സാഹചര്യങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ടുള്ള വന നിയമ ഭേദഗതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പൊതു മനസ്സാക്ഷി ഉയർന്നു വരേണ്ടതുണ്ട്. ഇത്തരം മുന്നേറ്റങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാനും അനീതിയെ തുടച്ചു നീക്കുവാനും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. സമരവും റാലിയും എല്ലാം പ്രത്യാശയുടെ തീർത്ഥാടനം ആയിട്ടാണ് സഭ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശ്ശേരി അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറോവീട്ടിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല,ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ജനറൽ കൺവീനർമാരായ ജോസ് ജോൺ വെങ്ങാന്തറ, ജിനോ ജോസഫ് കളത്തിൽ, എടത്വാ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ക്രിസ് ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ഫൊറോന ഡയറക്ടറുമാരായ ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ, ഫാ. ടോബി പുളിക്കാശ്ശേരി, മുട്ടാർ സെൻ്റ് തോമസ് പള്ളി വികാരി ഫാ. ജോസഫ് കട്ടപ്പുറം വൈസ് പ്രസിഡണ്ടുമാരായ സി. ടി. തോമസ് കാച്ചാങ്കോടം, ജോർജുകുട്ടി മുക്കത്ത്, ഭാരവാഹികളായ സെബാസ്റ്റ്യൻ വർഗീസ്, ചാക്കപ്പൻ ആന്റണി, കുഞ്ഞ് കളപ്പുര, സിസി അമ്പാട്ട്, പി.സി കുഞ്ഞപ്പൻ, യുവദീപ്തി എസ്. എം. വൈ. എം പ്രസിഡണ്ട് ജോയൽ ജോൺ റോയ്, പിതൃവേദി അതിരൂപത സെക്രട്ടറി ജോഷി കൊല്ലാപുരം, നേതാക്കളായ ലാലി ഇളപ്പുങ്കൽ, സോണിച്ചൻ കായൽ പുറം, ലിസി ജോസ്, ജോസി ഡൊമിനിക്, ജോർജ് വർക്കി, മെർളിൻ വി. മാത്യു , സണ്ണിച്ചൻ കൊടുപ്പുന്ന, മാത്തുക്കുട്ടി കഞ്ഞിക്കര എന്നിവർ പ്രസംഗിച്ചു.



