Saturday, February 28, 2026
No menu items!
Homeവാർത്തകൾകർഷക സംഗമം നടത്തി

കർഷക സംഗമം നടത്തി

തലയാഴം: സി പി എം 24-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി കർഷക സംഗമം നടത്തി. തലയാഴം ആലത്തൂർ എസ് എൻ ഡി പി ഹാളിൽ കർഷക സംഘം ജില്ലാ നിർവാഹക സമിതി അംഗം കെ. കുഞ്ഞപ്പൻ്റെ അധ്യക്ഷതയിൽ നടന്ന കർഷക സംഗമം കർഷക സംഘം ജില്ലാ പ്രസിഡൻ്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങൾ കർഷകരെ പട്ടിണി മരണത്തിലേക്ക് തള്ളിവിടുകയാണെന്നും തൊഴിലാളി കർഷക പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കർഷക സംഗമം വിലയിരുത്തി. സി പി എം ഏരിയ സെക്രട്ടറി കെ. അരുണൻ , പി. ഹരിദാസ്, ടി.ടി. സെബാസ്റ്റ്യൻ, കെ.കെ. രഞ്ജിത്ത്, കെ. രാധാകൃഷ്ണൻ, മോഹനൻ, ജോസഫ് ഇടത്തിൽ, എസ്.ദേവരാജൻ , ഹൈമിബോബി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments