Tuesday, October 28, 2025
No menu items!
Homeവാർത്തകൾക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കും; കുടിശ്ശികയെല്ലാം തീർക്കുമെന്ന് മുഖ്യമന്ത്രി

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കും; കുടിശ്ശികയെല്ലാം തീർക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഒരു കുടിശ്ശികയും നിലവില്ലെന്ന് സർക്കാർ വകുപ്പുകൾ ഉറപ്പുവരുത്തും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ചുഗഡുക്കൾ കുടിശ്ശികയാണ്. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ ഈ ഇനത്തിൽ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments