കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലയിലെ കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി, പൂക്കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം 2024 ഓഗസ്റ്റ് 21, 22 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പനീര്‍, ചന്ന, ഖോവ, പേട, വേ സ്ക്വാഷ്, പനീര്‍ അച്ചാര്‍, നെയ്യ്, രസഗുള, ഗീ കുക്കീസ് എന്നീ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 8590661323, 7592904681 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.