Tuesday, December 23, 2025
No menu items!
Homeവാർത്തകൾക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്ഷീരോല്‍പാദന രംഗത്ത് മികവുകാട്ടിയ കര്‍ഷകന് നല്‍കുന്ന ക്ഷീര സഹകാരി അവാര്‍ഡ് തിരുവനന്തപുരം അതിയന്നൂര്‍ ബ്ലോക്കിലെ വെങ്ങാനൂര്‍ സ്വദേശി ജെ.എസ്. സാജുവിന്.

മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് പാലക്കാട് ചിറ്റൂര്‍ കുന്നങ്കാട്ടുപതി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് ലഭിക്കും. പാലക്കാട് ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കാറല്‍മണ്ണ ക്ഷീരവ്യവസായ സഹകരണ സംഘമാണ് മികച്ച പരമ്പരാഗത ക്ഷീര സംഘം.

ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരം. 14 ന് തൊടുപുഴയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

മേഖല അവാര്‍ഡുകള്‍

തിരുവനന്തപുരം മേഖല ജനറല്‍ വിഭാഗം:
ഷാജി വി
പുത്തന്‍കുളം കൊല്ലം

വനിത വിഭാഗം:
പ്രസന്നകുമാരി ആര്‍
ചെങ്ങമനാട് കൊല്ലം

എസ് സി / എ ടിവിഭാഗം
വത്സ രാമചന്ദ്രന്‍
ആലപ്പുഴ

എറണാകുളം മേഖല ജനറല്‍
ബിജുമോന്‍ തോമസ്
കുറവിലങ്ങാട് കോട്ടയം

വനിത വിഭാഗം

നിഷാ ബിന്നി പുറപ്പുഴ ഇടുക്കി

എസ് സി എസ് ടി വിഭാഗം
ബിന്ദു ഹരിദാസ്
തൃശ്ശൂര്‍

മലബാര്‍ മേഖല ജനറല്‍ വിഭാഗം
ലോഗു കുമാര്‍ ആര്‍
മീനാക്ഷിപുരം പാലക്കാട്

വനിതാ വിഭാഗം
ബീന എബ്രഹാം പുല്‍പ്പള്ളി
വയനാട്

എസ് സി എസ് ടി വിഭാഗം
എ പ്രഭാകരന്‍
വയനാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments