കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒക്‌ടോബർ 19ന് രാവിലെ 10.30ന് കോട്ടയം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാതല ക്വിസ് മത്സരം ഒക്‌ടോബർ 18ന് രാവിലെ 10.30ലേക്ക് മാറ്റിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂൾ അടിസ്ഥാനത്തിൽ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിലാണ് ക്വിസ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2560586,9446484662. ഇ മെയിൽ : poktm@kkvib.org, poktmkhadi@gmail.com



