ശാസ്താംകോട്ട : ക്യൂ -69ാം നമ്പർ മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ന് ഉജ്വല വിജയം. ബി.ജെ.പി. സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി CPI ,CPM പാനലിൽ മത്സരിച്ച ശ്രീലേഖ , അബ്ദുൾ റഷീദ് , അശോക് കുമാർ, ജോൺസൺ, പ്രേം കുമാർ, സി.കെ. ശ്രീകുമാർ, കെ.എസ്സ് ബാലൻ, അലീന , മോഹനൻ, ബിന്ദു, സുധീർ ഷാ, എന്നിവർ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . കോൺഗ്രസ്സ് മത്സര രംഗത്ത് നിന്നു പൂർണ്ണമായും വിട്ടു നിന്നു.



