Thursday, December 25, 2025
No menu items!
Homeവാർത്തകൾക്യാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോ​ഗ്യ മന്ത്രാലയം

ക്യാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോ​ഗ്യ മന്ത്രാലയം

മോസ്‌കോ: ക്യാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോ​ഗ്യ മന്ത്രാലയം. 2025ൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്യാൻസറിനെതിരായ എംഅർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. വാക്സിൻ രോ​ഗികൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെന്റർ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ പ്രഖ്യാപിച്ചു. വാക്‌സിൻ ട്യൂമർ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും സപ്രസ് ചെയ്യുന്നതായി പ്രീ-ക്ലിനിക്കൽ ട്രയലുകളിൽ തെളിഞ്ഞെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു. ക്യാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments