മൈസൂരു: ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഇന്‍ഫോസിസ് ക്യാംപസില്‍ രാവിലെയാണു പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളിലുമുണ്ട്. ഇതിനുപിന്നാലെതന്നെ ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്ന് എച്ച്ആര്‍ വിഭാഗം അറിയിച്ചു. വനംവകുപ്പിന്റെ 50 അംഗ സംഘം പുലര്‍ച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചു. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങള്‍ അറിയാനുള്ള ശ്രമം നടത്തി. രാത്രിയിലേക്ക് തെര്‍മല്‍ ഡ്രോണുകളും ഉപയോഗിച്ചേക്കും. ഇതാദ്യമായല്ല ഇന്‍ഫോസിസ് ക്യാംപസില്‍ പുലിയെ കാണുന്നത്. 2011ലും സമാന സംഭവം ഉണ്ടായിരുന്നു.



