Sunday, May 24, 2026
No menu items!
Homeവാർത്തകൾകോൺഗ്രസ് ഹൈക്കമാൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് ഹൈക്കമാൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ വി.ഡി. സതീശൻ ഉന്നത കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും മറ്റു ഔദ്യോഗിക സന്ദർശനങ്ങൾക്കുമായി മുഖ്യമന്ത്രി 25ന് വീണ്ടും ഡൽഹിയിലെത്തും. കേരളത്തിൽനിന്ന് പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച സമയം അനുവദിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ശനിയാഴ്ച പുലർച്ച ഒരു മണിയോടെ ന്യൂഡൽഹി കേരള ഹൗസിലെത്തിയ വി.ഡി. സതീശന് കേന്ദ്ര സർവകലാശാലകളിലെ വിദ്യാർഥികൾ അടക്കമുള്ള ഡൽഹി മലയാളികൾ ഉജ്ജ്വല വരവേൽപ് നൽകി. വരവേൽക്കാനെത്തിയവരെ ഒന്നടങ്കം ഡൽഹിയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൊച്ചിൻ ഹൗസിനകത്തേക്ക് വിളിച്ച് നേരിൽ കണ്ട് സംവദിച്ചു. രാവിലെ ഒമ്പത് മണിക്ക് കൊച്ചിൻ ഹൗസിൽനിന്ന് കെ.സി. വേണുഗോപാലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടർന്ന് 10, രാജാജി മാർഗിലെത്തി ഖാർഗെയെ കണ്ടു. ശേഷം 10, ജൻപഥിലെത്തി സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments