കോഴിക്കോട് സൈബർ പാർക്കില്‍ വിവിധ കമ്ബനികളില്‍ ഒഴിവുകള്‍. കണ്ടന്റ് റൈറ്റർ, പിഎച്ച്‌പി ലാരവെല്‍ ഡെവലപ്പർ, വീഡിയോ എഡിറ്റർ തസ്തികകളിലാണ് നിയമനം.
ഇൻഫിനിറ്റ് ഓപ്പണ്‍സോഴ്‌സ് സൊലുഷൻ എല്‍എല്‍പിയിലാണ് കണ്ടന്റ്റൈറ്ററുടെ ഒഴിവുള്ളത്. ഇംഗ്ലീഷ് ജേണലിസം/കമ്യൂണിക്കേഷൻ വിഷയത്തില്‍ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
കണ്ടന്റ്റെറ്റിങ് രംഗത്ത് മുൻ പരിചയമുള്ളവർക്കും ഇൻ്റേണ്‍ഷിപ്പ് പൂർത്തിയാക്കിയവർക്കും മുൻഗണന ലഭിക്കും കീവേഡ് റിസർച്ചിലുള്ള പരിജ്ഞാനത്തോടൊപ്പം എസ്.ഇ.ഒ. യില്‍ പ്രാഥമികമായ അറിവുണ്ടാവണം. ഇ-മെയില്‍: http://hr@iossin സഹ്യ, ഗവ.സൈബർ പാർക്ക്, കോഴിക്കോട് www.ioss.in
പിഎച്ച്‌പി ലാരവെല്‍ ഡെവലപ്പർ
ലൈലാക് ഇൻഫോടെക്കില്‍ പിഎച്ച്‌പി ലാരവെല്‍ ഡെവലപ്പറുടെ ഒഴിവ്. പിഎച്ച്‌പി, ലാരവെല്‍, വ്യൂ എച്ച്‌ടിഎംഎല്‍ സിഎസ്‌എസ് എക്സ്‌എംഎല്‍, ജാവാ സ്ക്രിപ്റ്റ് എന്നിവയില്‍ ധാരണയും സർവീസ് ഓറിയൻറ് ആർക്കിടെക്ചർ, സോഫ്റ്റ്വേർ ഡെവലപ്മെന്റ് ലൈഫ് സൈക്കിളില്‍ അറിവും വേണം.
ഓപ്പണ്‍ സ്റ്റാക്ക് ടെക്നോളജി മൈ.എസ്.ക്യൂ.എല്‍. ഡേറ്റാബേസ് എന്നിവയിലുള്ള പരിചയത്തോടൊപ്പം വെർഷൻ കണ്‍ട്രോള്‍ സൊല്യൂഷൻ, എച്ച്.ടി.എം.എല്‍. 5, സി.എസ്.എസ്.-3 എന്നിവയില്‍ പരിജ്ഞാനമുണ്ടാവണം.
ഇ-മെയില്‍: http://hr@lilacinfotech com, രണ്ടാംനില, സഹ്യ ബില്‍ഡിങ്, ഗവ സൈബർപാർക്ക്, നെല്ലിക്കോട്, കോഴിക്കോട്. വെബ്:https://lilacinfotech.com
വിഡിയോ എഡിറ്റർ
വിനം സൊല്യൂഷൻസ് വിഡിയോ എഡിറ്ററെ തേടുന്നു. ഫിലിം പ്രോ ഡക്ഷൻ മള്‍ട്ടിമീഡിയ വിഷയത്തിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ബന്ധപ്പെട്ട മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. ഗ്രാഫിക്സ് ഡിസൈനില്‍ അറിവും യൂട്യൂബ് എസ്.ഇ.ഒ.യില്‍ ധാരണയുമുള്ളവർക്ക് മുൻഗണന ലഭിക്കും.
അഡോബ് പ്രീമിയർ പ്രോ ഫൈനല്‍ കട്ട് പ്രോ, അല്ലെങ്കില്‍ അനുബന്ധ ഡിസൈൻ സോഫ്റ്റ്വേർ എന്നിവയില്‍ പരി ജ്ഞാനവും അഡോബ് ആഫ്റ്റർ ഇഫക്‌ട്‌സ് ഉപയോഗിച്ച് മോഷൻ ഗ്രാഫിക്സ്, ആനിമേഷൻ എന്നിവ നിർമിക്കുന്നതില്‍ വൈദഗ്ധ്യവും ഉണ്ടാവണം.
ഇ-മെയില്‍ http://hr@vinamsolutions.com യൂണിറ്റ് നമ്ബർ 5, ഒന്നാംനില സഹ്യ ബില്‍ഡിങ്, കെ.എസ്.ഐടി ഐ.എല്‍. സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ നെല്ലിക്കോട്, കോഴിക്കോട് വെബ്ബ് https://vinamsolutions.com.