Monday, March 2, 2026
No menu items!
Homeവാർത്തകൾകോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തള്ളിയിട്ടതാണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments