കോഴാ:കോഴാ പബ്ലിക് ലൈബ്രറിയിൽ കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് 2021–22 ലെ പ്രത്യേക വികസന പദ്ധതി പ്രകാരം അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അധ്യക്ഷത വഹിച്ചു ലൈബ്രറി സെക്രട്ടറി ജയശങ്കർ പ്രസാദ് ജി സ്വാഗതം പറഞ്ഞു. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡോ. സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
താലൂക് ലൈബ്രറി കൗൺസിൽ അംഗം ജോൺസൻ പുളിക്കീൽ, കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. പി.ജെ. സിറിയക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എൻ. രമേശ്ശൻ, ലൈബ്രറി വൈസ് പ്രസിഡന്റ് സി.എം. തോമസ്, കെ.സി.എസ്. നായർ, ലൈബ്രറിയൻ ശശി എൻ., ശ്രീജിത്ത് യൂ.ആർ., സുനിൽ എം.ഡി. എന്നിവർ ആശംസകൾ അർപ്പിച്ചു. ജോണി സി.ജെ നന്ദി പ്രസംഗം നടത്തി.
സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ വികസനത്തിനു വേണ്ടി ലൈബ്രറി തുടർച്ചയായി പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.



