കുറവിലങ്ങാട്: കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തില്‍ നിക്ഷേപിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെല്‍ജി എമ്മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി മത്തായി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോര്‍ജ് ജെ. ചെന്നേലി, സോണിയ തേനംമാക്കല്‍, ലതിക സാജു, സിന്ധു രവീന്ദ്രന്‍, ജോസി അലക്‌സ്, മെറിന്‍ പൊയ്യാനി, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഹണി ലിസ ചാക്കോ, അജോ അറയ്ക്കല്‍, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, ഫാം കൗണ്‍സില്‍ മെമ്പര്‍മാരായ സണ്ണി ചിറ്റക്കോടം, സദാനന്ദ ശങ്കര്‍, തൃഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു.

