Tuesday, August 5, 2025
No menu items!
Homeവാർത്തകൾകോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

കോതമംഗംലം: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ കീഴിലുള്ള കോതമംഗലം മതമൈത്രി സംരക്ഷണ സമിതി നെല്ലിക്കുഴി പീസ് വാലിയിൽ ഇഫ്താർ സംഗമം നടത്തി. സമൂഹത്തിൽ അന്യവൽക്കരിക്കപ്പെട്ട, മാറാരോഗികളായ, ആരുംതുണയില്ലാത്ത, തെരുവിലാക്കപ്പെട്ട, സാന്ത്വന പരിചരണം ആവശ്യമായ,ശാരീരിക വൈകല്യങ്ങളുള്ള, അമ്മത്തൊട്ടിലിൽ പോലും ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളടക്കം സ്ത്രീകളും വൃദ്ധരും അടങ്ങിയ ആയിരക്കണക്കിന് നിരാലംബരായായ ജനങ്ങൾക്ക് ആശ്വാസമാണ് പീസ് വാലിയെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മതമൈത്രി രംക്ഷണ സമിതി ചെയർമാൻ എ. ജി ജോർജ് സ്വാഗതം പറഞ്ഞ് തുടങ്ങിയ യോഗത്തിൽ പീസ് വാലി കോഡിനേറ്റർ എം.എം.ശംസുദ്ദീൻ ഇഫ്താർ സന്ദേശം നൽകി. പീസ് വാലി ചെയർമാൻ പി.എം അബൂബക്കർ സ്ഥാപനത്തെ പരിചയപ്പെടുത്തി. സമിതി രക്ഷാധികാരിയും കോട്ടപ്പടി മാർ ഏലിയാസ് പള്ളി വികാരിയുമായ ഫാദർ ജോസ് പരുത്തി വേലിൽ മുഖ്യപ്രഭാഷണം നടത്തി.

മുൻമന്ത്രി റ്റി.യു കുരുവിള, മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, ബ്ലോക്ക് പ്രസിഡൻ്റ് പി എ എം ബഷീർ, എംബി എം എം ഹോസ്പിറ്റൽ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, ധർമ്മഗിരി ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, വിവിധ രാഷ്ട്രീയ സാമൂഹൃസാംസ്കാരിക പ്രവർത്തകരായ പി.കെ മൊയ്തു, ഷൈജൻ്റ് ചാക്കോ, ഷമീർ പനക്കൽ, അനൂപ് ഇട്ടൻ, കെ.കെ നാസർ, പ്രവാസി അഷ്റഫ്, ഹരിഹരൻ ഉടുപ്പി റ്റി.എംഇല്യാസ്, ചെയിയപള്ളി ട്രസ്റ്റ് അംഗങ്ങൾ ഇടവക അംഗങ്ങൾ,വാർഡ് മെമ്പർമാർ മുനിസിപ്പൽ കൗൺസിലർമാർ എന്നിവരടങ്ങിയ നിവധി പേർ പങ്കെടുത്ത പരിപാടിയിൽ സെക്രട്ടറി കെ.എ നൗഷാദ് നന്ദി പറഞ്ഞു. തുടർന്ന് പീസ് വാലിയിലെ അന്തേവാസികൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്തു കൊണ്ടാണ് അംഗങ്ങൾ പിരിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments