കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ഐ സി യൂ, വെന്റിലേറ്റർ ഉപയോഗിക്കുന്ന രോഗികളിൽനിന്നും ഫീസ് ഈടാക്കുവാൻ എടുത്ത തീരുമാനം പിൻവലിക്കണം എന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ നിന്നും രോഗികൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ചികിത്സകൾക്കു ഫീസ് ഈടാക്കുവാനുള്ള അധികാരികളുടെ നീക്കം പ്രതിഷേധാർഹമാണ്. ഇതിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27/08/2024 തീയതി ചൊവ്വാഴ്ച രാവിലെ 10.00മണിക്ക് മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ജെയ്സൺ ജോസഫിന്റെ നേത്യത്വത്തിൽ, സമരം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. അഡ്വ ജോയ് അബ്രാഹം എക്സ് എം പി, അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു .