Monday, December 22, 2025
No menu items!
Homeവാർത്തകൾകോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്ര പോയ ബസ് അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു

കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്ര പോയ ബസ് അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു

പാലാ: കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ടോടെ തൊടുപുഴ – പാലാ റോഡിൽ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. തിരുവനന്തപുരം തോന്നക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. വിദ്യാർഥികൾ മൂന്ന് ബസുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. 46 വിദ്യാർഥികളും, 4 അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments