Sunday, August 3, 2025
No menu items!
Homeവാർത്തകൾകോട്ടയം ജില്ല കൺവൻഷൻ നടത്തി

കോട്ടയം ജില്ല കൺവൻഷൻ നടത്തി

വൈക്കം: പട്ടികജാതി പട്ടിക വർഗസംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ല കൺവൻഷൻ നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന കൺവൻഷൻ ബി വി എസ് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടാതിരിക്കാൻ ശക്തമായ പോരാട്ടമല്ലാതെ മറ്റു മാർഗമില്ലെന്നും സുപ്രീം കോടതി പിൻവലിക്കുന്നതിനും പാർലമെൻ്റ് ഇക്കാര്യത്തിൽ പുതിയ നിയമം പാസാക്കുന്നതിനും കൂട്ടായ പ്രക്ഷോഭം നടത്താൻ പട്ടികജാതി വർഗ വിഭാഗങ്ങൾ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജീവ് നെല്ലിക്കുന്നത്ത് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പി.വി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ പട്ടികജാതിസംഘടന ജില്ലാ ഭാരവാഹികളായഎം.കെ. രാജു,എൻ.കെ. റെജി, കെ.വി. പൊന്നച്ചൻ , കെ.സി. രാജു, അശോകൻ വൈക്കം, പി.കെ.കുമാരൻ, തങ്കച്ചൻ കല്ലറ, എൻ.ഡി. തോമസ്, സി.പി. ജോയി, വത്സകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments