Wednesday, March 4, 2026
No menu items!
Homeവാർത്തകൾകോ​ട​തി​വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​തെ അ​വ​ഗ​ണ​ന തു​ട​ർന്നാൽ സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത നീ​ക്ക​ത്തി​ന്​ ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ

കോ​ട​തി​വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​തെ അ​വ​ഗ​ണ​ന തു​ട​ർന്നാൽ സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത നീ​ക്ക​ത്തി​ന്​ ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ

കോ​ട്ട​യം: സ​ഭാ​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കോ​ട​തി​വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​തെ അ​വ​ഗ​ണ​ന തു​ട​ർന്നാൽ സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത നീ​ക്ക​ത്തി​ന്​ ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ. യാ​ക്കോ​ബാ​യ പ​ക്ഷം കൈ​വ​ശ​മി​രി​ക്കു​ന്ന ആ​റ്​ പ​ള്ളി യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ സ്വാ​ഗ​തം ചെ​യ്ത ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ, പ​ക്ഷേ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കു​ക​യാ​ണ്. കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ വി​ഘ​ടി​ത വി​ഭാ​ഗ​ത്തെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കു​ള്ള താ​ക്കീ​താ​ണ് കോ​ട​തി വി​ധി​യെ​ന്നും അ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​ട​തി​വി​ധി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന​തെ​ന്ന്​ സ​ഭാ​വൃ​ത്ത​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. ത​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന നി​ല​ക്കാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ. അ​വ​ഗ​ണ​ന തു​ട​ർന്നാൽ സ​ർ​ക്കാ​റി​നെ​തി​രെ നി​സ്സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങ​ണ​െ​മ​ന്ന അ​ഭി​പ്രാ​യം സ​മു​ദാ​യ​ത്തി​ലു​ണ്ട്​. സ​ഭാ​ത​ർ​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മൗ​ന​ത്തി​ലും അ​വ​ർ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. ത​മ്മി​ല​ടി​പ്പി​ച്ച്​ കാ​ര്യം നേ​ടാ​നു​ള്ള രാ​ഷ്ട്രീ​യ​നീ​ക്ക​മാ​ണ്​ സ​ർ​ക്കാ​റി​ന്‍റേ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​ന്ന​യി​ക്കു​ന്നു. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു നീ​ക്ക​വു​മു​ണ്ടാ​ക​രു​തെ​ന്ന്​ ഉ​റ​പ്പു​വാ​ങ്ങി​യ​ശേ​ഷം കോ​ട​തി​വി​ധി​ക​ളി​ൽ എ​തി​ർ​പ​ക്ഷ​ത്തി​ന്​ പ​ക​രം സ​ർ​ക്കാ​ർ ത​ന്നെ അ​പ്പീ​ൽ പോ​കു​ന്ന ക​ടു​ത്ത വ​ഞ്ച​ന​യാ​ണു​ണ്ടാ​കു​ന്ന​തെ​ന്ന​ ആ​രോ​പ​ണ​വും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി​ക​ൾ ന​ട​പ്പാ​ക്കാ​നെ​ന്ന പേ​രി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക്​ മു​ന്നി​ലേ​ക്ക്​ വി​ളി​പ്പി​ച്ച​ശേ​ഷം കാ​ഴ്ച​ക്കാ​രാ​ക്കു​ക​യാ​ണ്. എ​തി​ർ​പ​ക്ഷ​ത്തി​നെ​തി​രെ ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ച്​ ത​ങ്ങ​ളു​ടെ ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​ൻ പൊ​ലീ​സും സ​ർ​ക്കാ​റും ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത്​ ഒ​ത്തു​ക​ളി​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ സ​ഭ​യു​ടേ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments