എഴുപുന്ന: സംസ്ഥാന സ്ക്കൂൾകായിക മേളയിൽ 600 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും ഹൈജംപിൽ വെള്ളി മെഡലും കരസ്ഥമാക്കി. എഴുപുന്നയുടെ അഭിമാനമായി മാറിയ മാസ്റ്റർ അർജ്ജുനും കായികാധ്യാപകൻ ഷാജി സാറിനും ജനകീയ സ്വീകരണം നൽകി. എരമല്ലൂർ ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഇരുവരെയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ഷാജിയുടെയും പഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപിൻ്റെയും വൈ: പ്രസിഡൻ്റ് ആർ ജീവൻ്റെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരണവേദിയിലേക്ക് ആനയിച്ചു. തുടർന്ന് കോങ്കേരി ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മധുക്കുട്ടൻ അദ്ധ്യക്ഷനായി തുടർന്ന് എഴുപുന്നയുടെ യശ്ശസ്സ് വാനോളം ഉയർത്തിയ മാസ്റ്റർ അർജ്ജുനെയും കായിക അധ്യാപകൻ ഷാജി സാറിനെയും പഞ്ചായത്ത് പ്രസിഡൻ്റും ബ്ലോക്ക് വൈസ് പ്രസിഡൻ്റും സംഘാടക സമിതിയും ചേർന്ന് ജനകീയ ആദരവ് നൽകി.