Monday, March 2, 2026
No menu items!
Homeവാർത്തകൾകൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്കേറ്റു

കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസ് ഡ്രൈവർ സായന്ത് ഉൾപ്പെടെ 16 പേർക്കാണ് പരിക്കേറ്റത്. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറക്കവും വളവും ഉള്ള ഭാഗത്തായിരുന്നു അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ ബസ് റോഡിന് വശത്തെ മണ്‍തിട്ടയിലും ടൂറിസ്റ്റ് ബസ് വീട്ടു മതിലിലും ഇടിച്ചു നിന്നു. അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments