Tuesday, December 23, 2025
No menu items!
Homeവാർത്തകൾകൊടുമൺ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സ്ഥിരം പവലിയൻ നിർമ്മിക്കും: ഡെപ്യൂട്ടി സ്പീക്കർ

കൊടുമൺ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സ്ഥിരം പവലിയൻ നിർമ്മിക്കും: ഡെപ്യൂട്ടി സ്പീക്കർ

കൊടുമൺ: കൊടുമൺ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സ്ഥിരം പവലിയൻ നിർമ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പത്തനംതിട്ട റെവന്യു ജില്ലാ കായിക മേള കൊടുമൺ സ്റ്റേഡിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിറ്റയം.

നിലവിൽ കായിക മേളകൾ നടക്കുമ്പോൾ താൽക്കാലികമായ പന്തൽ നിർമ്മിച്ചാണ് ആളുകൾ ഇരിക്കുന്നത്. ഇതു കായിക പ്രേമികൾക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയൻ നിർമ്മിക്കാൻ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് സംസ്ഥാന ഗവൺമെൻ്റ് നടപ്പാക്കുന്നത്. ഇപ്പോൾ ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോകോടി രൂപാ വീതം അനുവദിച്ച് പഞ്ചായത്ത സ്റ്റേഡിയം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ സൂചിപ്പിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ് ധന്യാ ദേവി, മെമ്പർമാരായ അഡ്വ : സി. പ്രകാശ്, എ. ജി. ശ്രീകുമാർ, വി. ആർ ജിതേഷ്, എ. വിജയൻ നായർ, ഡെപ്യൂട്ടി ഡയറക്ടർ അനില ബി.ആർ, ഡി.ഇ.ഒ. മൈത്രി കെ., എ. ഇ. ഒസീമാ ദാസ്, ലില്ലിക്കുട്ടി, ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments