ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും കൊല്ലം – എറണാകുളം സ്പെഷ്യൽ മെമുസർവ്വീസ് അനുവദിപ്പിക്കുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പി ക്കും മെമു ട്രെയിനിനും കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സുധീർ ജേക്കബ്, തുണ്ടിൽനൗഷാദ്, വർഗ്ഗീസ് തരകൻ,ഉല്ലാസ് കോവൂർ, പി.കെ.രവി , പി.എം. സെയ്ദ് , അഡ്വ.കണിച്ചേരിൽ സുരേഷ്, ബി. സേതു ലക്ഷ്മി,
അഡ്വ.എസ്. രഘുകുമാർ , എം.വൈ. നിസാർ , പത്മ സുന്ദരൻ പിള്ള , സുരേഷ് ചന്ദ്രൻ , പ്രശാന്ത് പ്രണവം, ജോൺസൻ വൈദ്യൻ, സി.കെ.രവീന്ദ്രൻ , തടത്തിൽസലിം, അബ്ദുൽ സലാം പോരുവഴി , പ്രസാദ് പട്ടകടവ്, ഷമീർ ആനയടി, അബ്ദുൽ റഷീദ് ആനയടി, സുരീന്ദ്രൻ , വി.എൻ.സദാശിവൻ പിള്ള , വരിക്കോലി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.