Friday, December 26, 2025
No menu items!
Homeവാർത്തകൾകൊച്ചിൻ ഷിപ്പ്‌യാർഡിൽ (സി‌എസ്‌എൽ-CSL) അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, തുടങ്ങി 13 തസ്തികകളിലായി 132 ഒഴിവുകൾ.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ (സി‌എസ്‌എൽ-CSL) അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, തുടങ്ങി 13 തസ്തികകളിലായി 132 ഒഴിവുകൾ.

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിൽ (സി‌എസ്‌എൽ-CSL) അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, തുടങ്ങി 13 തസ്തികകളിലായി 132 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള ഔദ്യോഗിക വിജ്ഞാപനം സി എസ് എൽ പുറത്തിറക്കി.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സി‌എസ്‌എൽ വെബ്‌സൈറ്റ് വഴി ഓൺലൈനായി ഡിസംബർ 26 മുതൽ അപേക്ഷിക്കാം.

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 12 ( 12-01-2026) ആണ്.
ആകെ ഒഴിവുകൾ: 132

ശമ്പളം: പ്രതിമാസം 41,055 മുതൽ 42,773 രൂപ വരെ

ശമ്പള സ്കെയിൽ: W6 & W7

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എ, ബി എസ്‌സി, ഡിപ്ലോമ, പിജി ഡിപ്ലോമ .മൂന്ന് വർഷത്തെ ഡിപ്ലോമ (60% മാർക്ക്), തസ്തിക പ്രകാരം ബാച്ചിലേഴ്സ് ബിരുദം (60% മാർക്ക്) ലഭിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 12/01/2026 ന് പരമാവധി 35 വയസ്സ് (നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ്)

അപേക്ഷ ആരംഭിക്കുന്ന തീയതി: ഡിസംബർ 26 ( 26/12/2025)

അപേക്ഷ അവസാനിക്കുന്ന തീയതി: ജനുവരി 12 (12/01/2026)

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഒഴിവുകളുടെ എണ്ണം 20

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) ഒഴിവുകളുടെ എണ്ണം ഏഴ്

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രോണിക്സ്) ഒഴിവുകളുടെ എണ്ണം ഒന്ന്

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ (ഇൻസ്ട്രുമെന്റേഷൻ) ഒഴിവുകളുടെ എണ്ണം രണ്ട്

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ) ഒഴിവുകളുടെ എണ്ണം 36

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) ഒഴിവുകളുടെ എണ്ണം 11

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) ഒഴിവുകളുടെ എണ്ണം മൂന്ന്

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) ഒഴിവുകളുടെ എണ്ണം ഒന്ന്

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ) ഒഴിവുകളുടെ എണ്ണം രണ്ട്

ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കൽ) ഒഴിവുകളുടെ എണ്ണം നാല്

ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ) ഒഴിവുകളുടെ എണ്ണം രണ്ട്

സ്റ്റോർകീപ്പർ ഒഴിവുകളുടെ എണ്ണം ഒമ്പത്

അസിസ്റ്റന്റ് ഒഴിവുകളുടെ എണ്ണം 34

ആകെ ഒഴിവുകൾ 132.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളിൽ W7 ശമ്പള സ്കെയിലിൽ .42,773 രൂപ ശമ്പളമായി ലഭിക്കും.,

അസിസ്റ്റന്റ് തസ്തികയിൽ W6 ശമ്പള സ്കെയിലിൽ 41,055 രൂപയാണ് ശമ്പളം.

എല്ലാ തസ്തികകളിലുള്ളവർക്കും പുതിയ സ്കീമിലുള്ള പെൻഷൻ,കോൺട്രിബ്യൂട്ടറി പി എഫ്, ഗ്രാറ്റുവിറ്റി,അപകട ഇൻഷുറൻസ് പരിരക്ഷ, മെഡിക്കൽ അസിസ്റ്റൻസ്,വിരമിക്കലിന് ശേഷവും മെഡിക്കൽ അസിസ്റ്റൻസ്, ഏൺഡ് ലീവ് എൻക്യാഷ്മെന്റ്, വർക്കിങ് ഡ്രസ് മെയിന്റനൻസ് അലവൻസ് എന്നീ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും.

വിശദവിവരങ്ങൾക്ക്;

https://cochinshipyard.in/uploads/career/2a20e6ee216c34a71e146b11d9879367.pdf
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments