കൊച്ചി: ഇരുമ്ബനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം . ഒരാള്‍ മരിച്ചു. കരിങ്ങാച്ചിറ ഭാഗത്തുനിന്ന് വന്ന കാര്‍ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 4:50 ഓടെയായിരുന്നു സംഭവം.
അപകട സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന് രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന നാലു പേരില്‍ മൂന്ന് പേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്ഷാസ്ക്ഷികള് പറഞ്ഞു. നാലു പേരും പത്തനംതിട്ട സ്വദേശികളാണെന്നാണ് വിവരം.