Tuesday, July 8, 2025
No menu items!
Homeവാർത്തകൾകൊച്ചി വിമാനത്താവളത്തില്‍ 20 സെക്കൻഡില്‍ ഇമിഗ്രേഷൻ നടപടികള്‍ യാത്രക്കാർക്ക് ഇനി സ്വയം പൂർത്തിയാക്കാം

കൊച്ചി വിമാനത്താവളത്തില്‍ 20 സെക്കൻഡില്‍ ഇമിഗ്രേഷൻ നടപടികള്‍ യാത്രക്കാർക്ക് ഇനി സ്വയം പൂർത്തിയാക്കാം

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥ ഇടപെടലുകളില്ലാതെ 20 സെക്കൻഡില്‍ ഇമിഗ്രേഷൻ നടപടികള്‍ യാത്രക്കാർക്ക് സ്വയം പൂർത്തിയാക്കാനുള്ള സംവിധാനം ഒരുങ്ങുന്നു.

ആഗമന‌/പുറപ്പെടല്‍ മേഖലകളില്‍ നാലുവീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട്ട് ഗേറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്‍റെ’ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടല്‍ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകുകയാണ് സിയാല്‍.

കഴിഞ്ഞമാസം ഡല്‍ഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. നെടുമ്പാശ്ശേരിയില്‍ ഇതിന്‍റെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. ഓഗസ്റ്റില്‍ കമ്മീഷൻ ചെയ്യാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments