എറണാകുളം: കൊച്ചി നഗരത്തിൽ രാത്രികളെ പകലാക്കി നാൽപതിനായിരം പുതിയ വഴിവിളക്കുകൾ മിഴി തുറന്നു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് നഗരം മുഴുവൻ കോർപ്പറേഷൻ എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. മന്ത്രി എം ബി രാജേഷ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
30 കോടി രൂപ ചെലവിൽ 40,400 പുതിയ സ്മാർട്ട് എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകളാണ് സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെ കൊച്ചി നഗരത്തിൽ കോർപ്പറേഷൻ സ്ഥാപിച്ചത്. കലൂരിലെ കൺട്രോൾ റൂമിൽ നിന്നും കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിലൂടെയാണ് പ്രവർത്തനം. CSML കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. കൊച്ചിയിൽ ഇനി ഇരുൾ വീണ വഴികൾ ഉണ്ടാകില്ലെന്നും സ്ത്രീകൾക്ക് ഇത് വലിയ ആത്മ വിശ്വാസം നൽകുമെന്നും മന്ത്രി M B രാജേഷ് പറഞ്ഞു
1500 ൽ അധികം ഓട്ടോമാറ്റിക് കൺട്രോൾ പാനലുകൾ കൂടി സ്ഥാപിച്ചാണ് LED സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തന നിയന്ത്രണം. ഊർജ ഉപഭോഗം കുറയ്ക്കുന്ന ലൈറ്റുകളായതിനാൽ കാർബൺ ന്യൂട്രാലിറ്റി എന്നതിനൊപ്പം കൊച്ചി കോർപ്പറേഷന് വൈദ്യുത ബില്ലിലും നേട്ടമാകും. കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ അധ്യക്ഷനായിരുന്നു. ഹൈബി ഈഡൻ എംപി, TJ വിനോദ് എം എൽ എ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് CEO ഷാജി വി നായർ തുടങ്ങിയവർ സംസാരിച്ചു



