എറണാകുളം ടൗൺ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
പഴയ കസേരകൾ നന്നാക്കി വിൽക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയിൽ തീ ആളിപ്പടർന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
അഞ്ചോളം യൂണിറ്റിൽ നിന്ന് ഫയർഫോഴ്സെത്തി. തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതാണ് ആശങ്ക പരത്തിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.



