Monday, May 4, 2026
No menu items!
Homeവാർത്തകൾകേരളത്തിൽ യുഡിഎഫ് തരംഗം;എൽഡിഎഫ് കോട്ടകളടക്കം തകരുന്നു

കേരളത്തിൽ യുഡിഎഫ് തരംഗം;എൽഡിഎഫ് കോട്ടകളടക്കം തകരുന്നു

തിരുവനന്തപുരം: കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്.

പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്.ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്.

വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം തന്നെ യുഡിഎഫ് നേതാക്കൾ കൃത്യമായ ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയടക്കം വിവാദങ്ങൾ ഉയർന്നു കേട്ടെങ്കിലും വി ഡി സതീശനടക്കമുള്ള നേതാക്കൾ തിരിച്ചു വരവ് ഉറപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments