തിരുവനന്തപുരം: ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ ഈ മാസം ആറിനും ഏഴിനും കേരളം സന്ദര്‍ശിക്കും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (ഐ.ഐ. എസ്.ടി) 12-ാമത് ബിരുദദാന ചടങ്ങില്‍ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും.ബിരുദവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലുകളും ചടങ്ങില്‍ ഉപരാഷ്‌ട്രപതി സമ്മാനിക്കും. ഐ.എസ്.ആര്‍.ഒ. അധ്യക്ഷനും ഐ.ഐ.എസ്.ടി. ഗവേണിങ് ബോഡി ചെയര്‍മാനുമായ എസ്. സോമനാഥ്, ചാന്‍സലര്‍ ഡോ. ബി. എന്‍. സുരേഷ്, ഐ.ഐ.എസ്.ടി. ഡയറക്‌ടര്‍ ഡോ. ഉണ്ണിക്കൃഷ്‌ണന്‍ നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
ചടങ്ങിന് ശേഷം ഉച്ചകഴിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്‌ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം ഏഴിന് രാവിലെ 9 മണിക്ക് ഉപരാഷ്‌ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ 9.55 ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം മടങ്ങും.