തിരുവനന്തപുരം: രാജ്യ തലസ്ഥാനത്തെ ഉഗ്ര സ്ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദ്ദേശമെന്നു ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡുകളിലും പരിശോധനയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു ആർപിഎഫ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആൾക്കൂട്ടമുള്ള ഇടങ്ങളിലെല്ലാം വലിയ രീതിയിൽ പരിശോധിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും സുരക്ഷയുടെ ഭാഗമായാണ് നടപടികളെന്നും ഡിജിപി കൂട്ടിച്ചേർത്തു. കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്



