Saturday, February 14, 2026
No menu items!
Homeകായികംകേരളം ഉടൻ സന്ദര്‍ശിക്കുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ; കായിക മന്ത്രിയുമായി നടത്തിയ...

കേരളം ഉടൻ സന്ദര്‍ശിക്കുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ; കായിക മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

തിരുവനന്തപുരം:അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികള്‍ ഉടൻ കേരളം സന്ദർശിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ കേരളത്തില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. അസോസിയേഷന്റെ പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോള്‍ ടീമും കേരളം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെനിലെ മാഡ്രിഡില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തിലെ അർജന്റീന ഫുട്ബോള്‍ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ ചർച്ചയില്‍ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചർച്ചയായി. അതിനെ തുടർന്ന് അസ്സോസിയേഷൻ ഉടൻ തന്നെ കേരളം സന്ദർശിക്കുന്നതിന് താത്പര്യം അറിയിച്ചു. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ ഫുട്ബോള്‍ അക്കാദമികള്‍ സർക്കാരുമായി ചേർന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുവാൻ താല്പര്യം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments