Saturday, March 21, 2026
No menu items!
Homeവാർത്തകൾകേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ്റെ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ്റെ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ്റെ (KSLU) കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്ത് ലൈബ്രറികളുടെ പ്രവർത്തനവും ലൈബ്രേറിയൻ്റെ സേവന വേതന വ്യവസ്തകളും മാറേണ്ടതുണ്ടെന്ന് കെ.ഷിജു അഭിപ്രായപ്പെട്ടു.

സബിത ടി.സ്വാഗതം പറഞ്ഞു. പി.കെ.ബാലൻ അധ്യക്ഷത വഹിച്ചു. സിന്ധു ആവള അനുശോചന പ്രമേയം അവതരിപ്പിച്ചു. മുരളീധരൻ നടേരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ അംഗങ്ങളുടെ ചർച്ച നടന്നു. യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. റസാഖ്, ആവള ഗംഗാധരൻ, സിന്ധു മഞ്ഞക്കുളം, സോമൻ പയ്യോളി, ഷൈജു പി. എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻമാരുടെ വേതന വ്യവസ്‌തകൾ കാലോചിതമായി പരിഷ്കരിക്കുന്നതിനു് വേണ്ടി ഗ്രന്ഥശാലാ നിയമ ഭേദഗതി അടിയന്തിരമായി നിയമസഭ പാസ്സാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments