Saturday, August 2, 2025
No menu items!
Homeവാർത്തകൾകേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരവിതരണം.
സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്‌കാരം പ്രൊഫ.എം കെ സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. സയൻസ്, എൻജിനിയറിങ് വിഭാഗത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്‌ക്കാരം മുൻ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് ഏറ്റുവാങ്ങി.

കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള പ്രഭ പുരസ്‌കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാമേനോനും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. ടി കെ ജയകുമാറിനും കലിഗ്രഫിയിലെ മികച്ച സംഭാവനകൾക്ക് നാരായണ ഭട്ടതിരിക്കും സാമൂഹിക സേവനവിഭാഗത്തിൽ ആശാവർക്കറായ ഷൈജ ബേബിക്കും വ്യവസായ വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് വി കെ മാത്യൂസിനും കേരള ശ്രീ പുരസ്‌കാരം  നൽകി ചടങ്ങിൽ ആദരിച്ചു. കായിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം  ക്രിക്കറ്റ് താരം സഞ്ജു സാംസണിനു വേണ്ടി പത്‌നി ചാരുലത ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി.

സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, വീണാ ജോർജ്, ഒ ആർ കേളു, വി എൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അടൂർ ഗോപാലകൃഷ്ണൻ, എംഎൽഎമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments