ഏറ്റുമാനൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ 9-ാം സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ഏറ്റുമാനൂർ വ്യാപാര ഭവനിൽ വച്ചു നടക്കും. പ്രാദേശിക റിപ്പോർട്ടർമാർ, ഓൺലൈൻ മാധ്യമപ്രവർത്തകർ, പ്രസ് ഫോട്ടോഗ്രാഫേഴ്സ് തുടങ്ങി ദ്യശ്യ മാധ്യമ മേഖലയിൽ പ്രവർത്തിയ്ക്കുന്നവരുടെ തൊഴിൽ സുരക്ഷിതത്വം, അടിസ്ഥാന ശമ്പളം, ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ് പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ കെ.ജെ യു. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമന്ന് ഈ സമ്മേളനത്തിലൂടെ ഉന്നയിക്കുന്നു.
ഇന്ന് വൈകുന്നേരം 4 മണിക്ക് പതാക ഉയർത്തും. നാളെ രാവിലെ 9.30ന് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിക്കും. ക്ഷേമനിധി ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ നിർവ്വഹിക്കും. അഡ്വ.മോൻസ് ജോസഫ് എം.എൽ എ മുഖ്യ പ്രഭാഷണം നടത്തും.കെ.ജെ യു സംസ്ഥാന ജില്ലാ ഭാരവാഹികൾ ആദ്യന്തം പങ്കെടുക്കും.



