ഗയ: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു.ബിഹാറിലെ ഗയയിലാണ് സംഭവം. സുഷ്മാ ദേവിക്ക് വെടിയേല്ക്കുമ്പോള് അവരുടെ മക്കളുടെയും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയൊച്ച കേട്ട് പ്രദേശവാസികളും വീട്ടിലേക്ക് ഓടിയെത്തി. ബിഹാർ മഹാദളിത് വികാസ് മിഷന്റെ കീഴിൽ വികസന സംരംഭങ്ങൾക്കായി സംസ്ഥാന സർക്കാരിനും സമൂഹത്തിനും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന “വികാസ് മിത്ര” എന്ന വ്യക്തിയായി സുഷമ പ്രവർത്തിച്ചിരുന്നു.



