ചെങ്ങമനാട്: ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനമാകുന്ന കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളായ KESRU, JOB CLUB,NDPREM, MUDRA, STAND UP INDIA, PMEGP, PMFME യും ഈടില്ലാതെ ഒരു ലക്ഷം മുതൽ ഒരു കോടി വരെയുള്ള ബാങ്ക് ലോണുകളും പരിചയപ്പെടുത്തുന്ന ഏകദിന സെമിനാർ കട്ടപ്പന റോട്ടറി ക്ലബ് ഓഫ് ഹാളിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബീന റ്റോമി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് ജില്ല പ്രസിഡൻ്റ് ജോൺ പി എ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ, മോൻസി ബേബി, പ്രശാന്ത് രാജൂ , രാജൻ കാലാച്ചിറ, ജൂലി റോയി, മായ ബിജൂ, സാലി കുര്യാക്കോസ്, സോണിയ ജെയ്ബി, പ്രശാന്ത് പി, ജെയ്മോൻ ജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു. എം എസ് എം ഇ ട്രയ്നർ ഫ്രാൻസിസ് വഞ്ഞിപ്പുഴ ക്ലാസിന് നേതൃത്വം നൽകി.



