Tuesday, July 8, 2025
No menu items!
Homeവാർത്തകൾകെട്ടിട നിർമാണ വ്യവസ്ഥകളില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ;നിർമാണ പെർമിറ്റിന്റെ കാലാവധി 15 വർഷം വരെ നീട്ടി

കെട്ടിട നിർമാണ വ്യവസ്ഥകളില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ;നിർമാണ പെർമിറ്റിന്റെ കാലാവധി 15 വർഷം വരെ നീട്ടി

തിരുവനന്തപുരം: കെട്ടിട നിർമാണ വ്യവസ്ഥകളില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമാണ പെർമിറ്റിന്റെ കാലാവധി 15 വർഷം വരെ നീട്ടി നൽകും.

നിർമാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്. പാർക്കിങിലെ ഇളവ് വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്ക് ​ഗുണകരമാണ്. 25 ശതമാനം പാർക്കിങ് കെട്ടിടമുള്ള സ്ഥലത്തുതന്നെ വേണം. ഉടമസ്ഥന്റെപേരിൽ 200 മീറ്ററിനകത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ 75 ശതമാനംവരെ അനുവദിക്കും. പാർക്കിങ് സ്ഥലത്ത് മറ്റു നിർമാണം ഉണ്ടാകില്ലെന്നും മറ്റാർക്കും കൈമാറില്ലെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാറുണ്ടാക്കണം.

നിലവിൽ അഞ്ച് വർഷമാണ് കെട്ടിട നിർമാണ പെർമിറ്റ് കാലാവധി. അഞ്ച് വർഷത്തേക്കു കൂടി നീട്ടി നൽകാറുണ്ടെങ്കിലു പിന്നീടും നീട്ടാനുള്ള നടപടികൾ സങ്കീർണമാണ്. ഇതിനുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കി അഞ്ച് വർഷത്തേക്കു കൂടി അനുമതി നൽകുന്നതോടെയാണ് ആകെ 15 വർഷം കാലാവധി കിട്ടുകയെന്നു മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. 106 ചട്ടങ്ങളിലായി 351 ഭേ​ദ​​ഗതി നിർദ്ദേശങ്ങൾ പരി​ഗണിച്ചാണ് മാറ്റങ്ങൾ വരുത്തുന്നത്. നടപടികൾ തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments