കോട്ടയം: കെ.സി.വൈ.എം വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനു തുടക്കം കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ലോഗോ വിജയപുരം രൂപത മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പ്രകാശനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി കോട്ടയം നല്ലിടയൻ ദൈവാലയത്തിൽ നിന്നും ഗാന്ധി സ്‌ക്വറിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കപ്പെട്ടു. സാവിയോ സെമിനാരി റെക്ടർ റവ. ഫാ.ജോസഫ് പടികരമല ഫ്ലാഗ് ഓഫ് ചെയ്തു. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത്ത് അൽഫോൻസ് അധ്യക്ഷത വഹിച്ച സമ്മേളനം വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ.ഫാ അഗസ്റ്റിൻ മേച്ചേരിൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സംഘടിതമായി ലഹരിക്കെതിരായി പ്രവർത്തിക്കണമെന്നും പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കണമെന്നും ആവശ്യപ്പെട്ടു. കെ.സി.വൈ.എം. വിജയപുരം രൂപത ഡയറക്ടർ റവ.ഫാ.ജോൺ വിയാനി, ജനറൽ സെക്രട്ടറി അനു വിൻസെന്റ്, കോട്ടയം എക്സൈസ് ഇൻസ്‌പെക്ടർ രാജീവ് കെ, അഡ്വ. അമൃത പി രാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ അഞ്ജന ഷാജി, ജസ്റ്റിൻ രാജൻ, പ്രിൻസ് എബ്രഹാം, ഏയ്‌ഞ്ചൽ സണ്ണി, ബിജിൻ പി.ബി, എബിൻ ജോസഫ്, അലൻ ജോസഫ് , സാന്ദ്ര സണ്ണി, ജീവൻ മാത്യൂസ് യൂത്ത് കൗൺസിൽ അംഗങ്ങമായ മനു മാത്യു, ജോബിൻ രാജൻ, മുൻ സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി എന്നിവർ പ്രസംഗിച്ചു.



