Sunday, March 1, 2026
No menu items!
Homeവാർത്തകൾകെ.സി.വൈ.എം വിജയപുരം രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു

കെ.സി.വൈ.എം വിജയപുരം രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു

മൂന്നാർ: കെ.സി.വൈ.എം വിജയപുരം രൂപത അർദ്ധ വാർഷിക സെനറ്റ് സമ്മേളനം 2025 ജൂലൈ 11, 12, 13 തീയതികളിലായി മൂന്നാർ മിസ്റ്റിൽ വെച്ച് നടത്തപ്പെട്ടു. ശ്രീമതി മിനു പ്രമോദ് IRS സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഹോപ്പ് ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിക്കുകയും ചെയ്തു. രൂപത പ്രസിഡൻ്റ് അജിത്ത് അൽഫോൺസ് അദ്ധ്യക്ഷനായിരുന്നു. മൗണ്ട് കാർമ്മൽ ബസിലിക്ക റെക്ടർ റവ.ഫാ. മൈക്കിൾ വലയിഞ്ചിയിൽ, രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി, ജനറൽ സെക്രട്ടറി അനു വിൻസൻ്റ്, അസോസിയേറ്റ് ഡയറക്ടർ ഫെർണാണ്ടസ് കോട്ടമേട്, ആനിമേറ്റർ സിസ്റ്റർ മേരി ജ്യോതിസ്, ഫാ.സോജൻ, വൈസ് പ്രസിഡൻ്റുമാരായ ഏയ്ഞ്ചൽ സണ്ണി, സെക്രട്ടറിമാരായ അഞ്ജന ഷാജി, പ്രിൻസ് എബ്രഹാം, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ജോസ് സെബാസ്റ്റ്യൻ, ഫാ. ബെഞ്ചമിൻ സണ്ണി എന്നിവർ സംസാരിച്ചു.
ഫോറം കൺവീനർമാരായ അലൻ ജോസഫ്, സാന്ദ്ര സണ്ണി, എബിൻ ജോസഫ്, യൂത്ത് കൗൺസിൽ അംഗങ്ങളായ രാജാ വി, ധന്യ മോഹൻരാജ്, ജോബിൻ രാജൻ, ജോബിൻ ആൻറണി, മനു മാത്യു, സുബിൻ കെ സണ്ണി, ജോസ് വർക്കി എന്നിവർ സമ്മേളനത്തിന് നേതൃത്വം വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments