Thursday, December 25, 2025
No menu items!
Homeവാർത്തകൾകെ.എസ്.ഇ.ബി അവഗണിച്ചു; വീട് നിർമ്മാണം നിലച്ചു

കെ.എസ്.ഇ.ബി അവഗണിച്ചു; വീട് നിർമ്മാണം നിലച്ചു

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് ഇലയ്ക്കാട് ഒ എൽ എച്ച് (ലക്ഷംവീട്) ൽ സ്ഥിരതാമസക്കാരനായ കൊട്ടുപ്പിള്ളിയേൽ മാത്യുവിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മരങ്ങാട്ടുപിള്ളി കെ.എസ് ഇ ബി യുടെ നിലപാട് തടസ്സമാകുന്നു. താമസിച്ചിരുന്ന വീട് വാസ യോഗ്യമല്ലാതിരുന്നതിനാൽ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. തൻ്റെ മൂന്നര സെൻ്റിൽ പണിയാനുദ്ദേശിച്ച സ്ഥലത്തു കൂടി കടന്നു പോകുന്ന വൈദ്യുതലൈൻ മാറ്റി സ്ഥാപിയ്ക്കുവാൻ നടപടി കൈക്കൊള്ളണമന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും കെ.എസ് ഇ ബി യിലും അപേക്ഷ നൽകി. തീരുമാനമാകാത്ത സാഹചര്യത്തിൽ എം.എൽ.എ അഡ്വ.മോൻസ് ജോസഫിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സത്വര നടപടി സ്വീകരിയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ മുപ്പതിനായിരം രൂപ കെ.എസ് ഇ ബി യിൽ അടയ്ക്കുവാൻ ആവശ്യപ്പെട്ടു. രോഗിയും നിർദ്ധനനുമായ മാത്യുവിന് ഈ തുക അടയ്ക്കുവാൻ കഴിയില്ല. ഇക്കാര്യം അറിയാവുന്ന ഗ്രാമ പഞ്ചായത്ത് അധികാരികളും കെ.എസ് ഇ ബി യും അവഗണന അവസാനിപ്പിച്ച് ഭവന നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിയ്ക്കണമന്ന് നാട്ടുകാരും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments